മണ്ഡലം ഒറ്റനോട്ടത്തിൽ
ചങ്ങനാശ്ശേരി
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി, കുറിച്ചി, മടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം. 1957ലാണ് ചങ്ങനാശ്ശേരി മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 171497 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ ജോബ് മൈക്കിളാണ് സിറ്റിംഗ് എംഎൽഎ. മാവേലിക്കര ലോക്സഭ മണ്ഡലത്തിന് കീഴിലാണ് ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം സ്ഥിതി ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു