,
Home About
എ രാജ

ദേവികുളം
നിയമസഭാ മണ്ഡലം

എ രാജ

സിപിഐഎം

എംഎൽഎയുടെ സ്‌കോർ

7.31/10

മണ്ഡലം ഒറ്റനോട്ടത്തിൽ

ദേവികുളം

ഇടുക്കി ജില്ലയിലെ ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട, ബൈസൺവാലി, ചിന്നക്കനാൽ, ദേവികുളം, അടിമാലി, മാങ്കുളം, മറയൂർ, മൂന്നാർ, വെള്ളത്തൂവൽ, പള്ളിവാസൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാ മണ്ഡലം. 1957ലാണ് മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 169309 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐഎമ്മിന്റെ എ രാജയാണ് നിലവിലെ അംഗം. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ദേവികുളം. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ച് ജയിച്ചത് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിന്റെ ഡി കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. എന്നാൽ കഴിഞ്ഞ വർഷം മെയ് മാസത്തിൽ എ രാജയ്ക്ക് എംഎൽഎയായി തുടരാമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍

ഇടമലക്കുടി LDF
വട്ടവട LDF
ചിന്നക്കനാൽ LDF
അടിമാലി UDF
മറയൂർ UDF
വെള്ളത്തൂവൽ UDF
കാന്തല്ലൂർ LDF
ബൈസൺവാലി LDF
ദേവികുളം LDF
മാങ്കുളം UDF
മൂന്നാർ UDF
പള്ളിവാസൽ UDF

മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍

2021 എ രാജ സിപിഐഎം
2016-2021 എസ് രാജേന്ദ്രൻ സിപിഐഎം
2011-2016 എസ് രാജേന്ദ്രൻ സിപിഐഎം
2006-2011 എസ് രാജേന്ദ്രൻ സിപിഐഎം
2001-2006 എ കെ മണി കോൺഗ്രസ് ഐ
1996-2001 എ കെ മണി കോൺഗ്രസ് ഐ
1991-1996 എ കെ മണി കോൺഗ്രസ് ഐ
1987-1991 എസ് സുന്ദര മാണിക്കം സിപിഐഎം
1982-1987 ജി വരദൻ സിപിഐഎം
1980-1982 ജി വരദൻ സിപിഐഎം
1977-1980 കെ നാരായണസ്വാമി ഐഎൻസി
1970-1977 ജി വരദൻ സിപിഐഎം
1967-1970 എൻ ഗണപതി കോൺഗ്രസ്
1965* ജി വരദൻ സിപിഐഎം
1960-1965 (ദ്വയാംഗ മണ്ഡലം) എം എം സുന്ദരം സിപിഐ
1960-1965 (ദ്വയാംഗ മണ്ഡലം) മുരുകേശൻ തിരുവെങ്ങാടൻ കോൺഗ്രസ്
1958-1959 (ഉപതെരഞ്ഞെടുപ്പ്) ദ്വയാംഗ മണ്ഡലം റോസമ്മ പുന്നൂസ് സിപിഐ
1957-1958 (ദ്വയാംഗ മണ്ഡലം) റോസമ്മ പുന്നൂസ് സിപിഐ
1957-1959 (ദ്വയാംഗ മണ്ഡലം) എൻ ഗണപതി കോൺഗ്രസ്

കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

അതിര്‍ത്തി മണ്ഡലങ്ങള്‍

കോതമംഗലം തൊടുപുഴ ഇടുക്കി ഉടുമ്പൻചോല

2021ലെ തെരഞ്ഞെടുപ്പ് ഫലം

എ രാജ എൽഡിഎഫ് 59049 (51.00%)
ഡി കുമാർ യുഡിഎഫ് 51201 (44.22%)
എസ് ഗണേഷൻ സ്വതന്ത്രൻ 4717 (4.07%)
നോട്ട 807
പോള്‍ ചെയ്ത വോട്ട് 115774
ഭൂരിപക്ഷം 7848

2016ലെ തെരഞ്ഞെടുപ്പ് ഫലം

എസ് രാജേന്ദ്രൻ എൽഡിഎഫ് 49510 (42.18)
എ കെ മണി യുഡിഎഫ് 43728 (37.25)
ആർ എം ധനലക്ഷ്മി എഐഎഡിഎംകെ 11613 (9.89)
എൻ ചന്ദ്രൻ എൻഡിഎ 9592 (8.17)
ജെ രാജേശ്വരി സ്വതന്ത്രൻ 650 (0.55)
രാജേന്ദ്രൻ രാജു പിഡിപി 485 (0.41)
സി കെ ഗോവിന്ദൻ സ്വതന്ത്രൻ 303 (0.26)
കെ മണികണ്ഠൻ സ്വതന്ത്രൻ 267 (0.23)
പാണ്ഡിരാജ് സ്വതന്ത്രൻ 184 (0.16)
കെ പി അയ്യപ്പൻ സ്വതന്ത്രൻ 129 (0.11)
നോട്ട 921
പോള്‍ ചെയ്ത വോട്ട് 117390
ഭൂരിപക്ഷം 5782

2011ലെ തെരഞ്ഞെടുപ്പ് ഫലം

എസ് രാജേന്ദ്രൻ എൽഡിഎഫ് 51849 (48.43)
എ കെ മണി യുഡിഎഫ് 47771 (44.62)
എസ് രാജഗോപാൽ എൻഡിഎ 3582 (3.35)
സെൽവരാജ് സ്വതന്ത്രൻ 1060 (0.99)
ടി സി തങ്കപ്പൻ ബിഎസ്പി 913 (0.85)
മല്ലിക എഐഎഡിഎംകെ 646 (0.60)
രാജു അയ്യപ്പൻ എസ്ഡിപിഐ 628 (0.59)
പി കെ മണി സ്വതന്ത്രൻ 336 (0.31)
കെ മണികണ്ഠൻ സ്വതന്ത്രൻ 274 (0.26)
പോള്‍ ചെയ്ത വോട്ട് 107070
ഭൂരിപക്ഷം 4078

2006ലെ തെരഞ്ഞെടുപ്പ് ഫലം

എസ് രാജേന്ദ്രൻ എൽഡിഎഫ് 52795 (50.46)
എ കെ മണി യുഡിഎഫ് 46908 (44.83)
ആർ കന്നിരാജ് ബിജെപി 2787 (2.66)
ജി സൗന്ദര രാജൻ എഡിഎംകെ 1284 (1.23)
എസ് രാജേന്ദ്രൻ 2 സ്വതന്ത്രൻ 859 (0.82)
പോള്‍ ചെയ്ത വോട്ട് 104649
ഭൂരിപക്ഷം 5887
✓ Link copied!