മണ്ഡലം ഒറ്റനോട്ടത്തിൽ
പേരാമ്പ്ര
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി, മേപ്പയ്യൂർ, നൊച്ചാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര നിയമസഭാ മണ്ഡലം. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന മണ്ഡലത്തില്‍ 2021ലെ വോട്ടർപട്ടിക പ്രകാരം 198218 ആണ് ആകെ വോട്ടർമാരുടെ എണ്ണം. മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി പി രാമകൃഷ്ണനാണ് നിലവിലെ അംഗം. വടകര ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു