മണ്ഡലം ഒറ്റനോട്ടത്തിൽ
തൃശ്ശൂർ
തൃശ്ശൂർ കോർപ്പറേഷനിലെ 39 ഡിവിഷനുകൾ പൂർണ്ണമായും രണ്ട് ഡിവിഷനുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് തൃശ്ശൂർ നിയമസഭാ മണ്ഡലം. 1 മുതൽ 12 വരെ, 15, 16, 18 മുതൽ 23 വരെ, 34 മുതൽ 41 വരെ, 46 മുതൽ 56 വരെയുള്ള ഡിവിഷനുകൾ പൂർണ്ണമായും 17, 24 ഡിവിഷനുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് തൃശ്ശൂർ നിയമസഭാ മണ്ഡലം. 1957ലാണ് തൃശ്ശൂർ മണ്ഡലം നിലവിൽ വന്നത്. 2021ലെ വോട്ടർപട്ടിക പ്രകാരം 182727 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. സിപിഐയുടെ പി ബാലചന്ദ്രനാണ് തൃശ്ശൂർ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് തൃശ്ശൂർ നിയമസഭാ മണ്ഡലം
തദ്ദേശ സ്ഥാപനങ്ങള്‍
മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍
കുറിപ്പ്: 1965ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു